തിരുവനന്തപുരം: അഞ്ചാമത് പ്രേം നസീര്‍ ദൃശ്യ അച്ചടി മാധ്യമ അവാര്‍ഡില്‍ മികച്ച ആനുകാലിക വാർത്ത റിപ്പോർട്ടർക്കുള്ള പുരസ്ക്കാരത്തിന് സുപ്രഭാതം ലേഖകൻ എം.എം.അൻസാർ അർഹനായി.
മെയിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. അഞ്ചംഗ ജൂറിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. ഡോ. എം.ആർ.തമ്പാൻ ജൂറി ചെയർമാനായും ഡോ.കായംകുളം യൂനുസ്, ഡോ. കെ. സുലേഖ കുറുപ്പ് ,മുൻ റിട്ട ജയിൽ ഡിഐജി എസ്.സന്തോഷ്, പറ്റച്ചമുട് ഷാജഹാൻ എന്നിവരാണ് ജൂറി കമ്മിറ്റി.
2022 ജനുവരി 1 മുതല്‍ 2022 ഡിസംബര്‍ 31 വരെ പ്രസിദ്ധികരിച്ച പത്ര ദൃശ്യമാധ്യമ റിപ്പോര്‍ട്ടുകള്‍ക്കാണ് പുരസ്‌കാരം. 2022 ഫെബ്രുവരി 9ന് സുപ്രഭാതത്തിൽ പ്രസിദ്ധീകരിച്ച ‘ബാപ്പയുടെ കടം വീട്ടാൻ നൽകിയ പത്രവാർത്ത പരസ്യത്തിന് ഫലം കണ്ടു’, 2022 സെപ്റ്റംബർ 12ന് സുപ്രഭാതതിൽ പ്രസിദ്ധീകരിച്ച ‘ആരും വിളിക്കാതെ മുതലപ്പൊഴി ദുരന്തമുഖത്തും രജ്ഞിത്ത് ഇസ്റായേലെത്തി’ എന്നീ ലേഖനങ്ങൾക്കാണ് അൻസാറിനെ പുരസ്കാരത്തിന് പരിഗണിച്ചത്.
ഇത് കൂടാതെ ഒട്ടനവധി മാധ്യമ പുരസ്കാരങ്ങൾക്ക് നേരത്തേയും അൻസാർ അർഹനായിട്ടുണ്ട്. തിരുവനന്തപ്പുരം ജില്ലയിലെ കഠിനംകുളം ചേരമാൻതുരുത്ത് ഡാഫോഡിൽസിൽ പരേതനായ എം.എം.ദിറാർ, നെബീസാ ബീവി ദമ്പതികളുടെ മകനാണ് എം.എം.അൻസാർ.
പെരുമാതുറ അൽ ഫജർ പബ്ളിക്ക് സ്കൂൾ അദ്ധ്യാപിക ബിന്ദുവാണ് ഭാര്യ. അഖിൽ ഷാ അൻസാർ (24 ന്യൂസ് ) ആദിൽ അൻസാർ (ബിരുധ വിദ്യാർത്ഥി ) അഫ്ലഖ് അൻസാർ ( 10-ാം ക്ലാസ് വിദ്യാർത്ഥി ) എന്നിവർ മക്കളാണ്.