പെരുമാതുറ: 12000 ൽ പരം നോമ്പുകാരെ നോമ്പുതുറപ്പിക്കുന്നതിനായി പെരുമാതുറ സ്നേഹതീരം സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം ഇന്ന് പെരുമാതുറയിൽ നടക്കും.പെരുമാതുറയിലെ 7 വാർഡിലെ 3000 വീടുകളിലേക്കാണ് നോമ്പുതുറ വിഭഗങ്ങൾ എത്തിക്കുന്നത്.
നോമ്പ് തുറ വിഭവങ്ങളുടെ വിതരണോദ്ഘാടനം വൈകിട്ട് മൂന്നര മണിക്ക് പെരുമാതുറ തണൽ സെൻററിൽ നടക്കുന്ന ചടങ്ങില്‍ ആദ്യ ഇഫ്താർ വിഭവ കിറ്റ് പെരുമാതുറ സെൻട്രൽ ജമാഅത്ത് ചീഫ് ഇമാം ജനാബ് മുഹമ്മദ് ഷിബിലി ഫാളിൽ മന്നാനിക്ക് നൽകി കൊണ്ട് ഡോ എം.ഐ സഹദുള്ള നിർവഹിക്കും.
സ്നേഹതീരം പ്രസിഡന്റ് ഇഎം നജീബിൻറെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങില്‍ അടൂർ പ്രകാശ് എംപി മുഖ്യാതിഥി ആയി പങ്കെടുക്കും. പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി റമദാൻ സന്ദേശം നല്‍കും. സ്നേഹതീരം ജനറൽ സെക്രട്ടറി എസ് സക്കീർ ഹുസൈൻ ആമുഖ പ്രസംഗം നടത്തും.
പെരുമാതുറ മേഖലയിലെ 10 പള്ളികൾ വഴി നാല് മണിക്ക് ഇഫ്താർ വിഭവ കിറ്റുകൾ വിതരണം ചെയ്ത് തുടങ്ങും. 12000 ൽ പരം പേർക്ക് ഇഫ്താർ വിഭവ കിറ്റുകൾക്കുള്ള കൂപ്പൺ വിതരണം പൂർത്തിയായി.ഒരു വീട്ടിലേക്ക് പഴവർഗ്ഗങ്ങളും ഭക്ഷണവും ഉൾപ്പെടുന്ന 500രൂപയുടെ കിറ്റാണ് വിതരണം ചെയ്യുക. വിതരണത്തിന് പ്രദേശത്തെ നൂറിലധികം ചെറുപ്പക്കാരുടെ വളൻ്റിയർ സേവനവും ഒരുക്കിയിട്ടുണ്ട്.
ഒരു സംഘടന കേരളത്തിൽ ആദ്യമായാണ് ഒരു ദിവസം 12000ൽ പരം പേർക്ക് നോമ്പ് തുറ നടത്തുന്നതെന്ന് സ്നേഹതീരം ഭാരവാഹികൾ അവകാശപ്പെട്ടു.