കിളിമാനൂർ: കിളിമാനൂരിൽ സൗഹൃദം നടിച്ച് യുവാവിൽ നിന്നും പേഴ്സും മൊബൈൽ ഫോണും പിടിച്ചുപറിച്ച കേസിൽ പ്രതി അറസ്റ്റിൽ.
അടയമൺ പച്ചയിൽ വീട്ടിൽ അഞ്ഞൂറാൻ എന്ന് വിളിക്കുന്ന മഹേഷ് (32) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്.
തിരുവനന്തപുരത്ത് നിന്നും കിളിമാനൂരിലേക്ക് വരികയായിരുന്ന യുവാവിനെ പരിചയപ്പെട്ട് സൗഹൃദം നടിച്ച് കിളിമാനൂർ എത്തിച്ചു മദ്യം നൽകിയ ശേഷം ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവാവിന്റെ കൈയിൽ നിന്നും പണവും എടിഎം കാർഡും മൊബൈൽ ഫോൺ കൈക്കലാക്കിയ കേസിലാണ് അറസ്റ്റ്.
നിരവധി മോഷണ അടിപിടി കേസുകളിൽ പ്രതിയായ മഹേഷിനെതിരെ പോലീസ് സ്റ്റേഷനിൽ വാറണ്ട് നിലനിന്നിരുന്നതും ആയതിലേക്ക് പോലീസ് ഇയാളെ അന്വേഷിച്ചു വന്നിരുന്നതും എന്നാൽ ഇയാൾ നാട്ടിൽ വരാതെ ഒളിവിൽ കഴിഞ്ഞു വരികയുമായിരുന്നു.
കൃത്യത്തിന് ശേഷം ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന മഹേഷ് പ്രതിയെ അന്വേഷിച്ചു വരവേ, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി ശിൽപ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് , പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ , രാജി കൃഷ്ണ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രജിത്ത്, അരുൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളയായും മറ്റു നടപടികൾ നടന്നുവരുന്നതായും കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് സനൂജ് വ്യക്തമാക്കി. പ്രതിയിൽ നിന്നും മൊബൈൽ ഫോൺ റിക്കവർ ചെയ്തിട്ടുള്ളതും ആണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.