വിതുരയിൽ യൂത്ത് കോൺഗ്രസ്‌ നൈറ്റ്‌ മാർച്ച്‌ നടത്തി.

IMG-20230419-WA0004

വിതുര : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധതയ്‌ക്കെതിരെ പ്രതിഷേധിച്ചു കൊണ്ടും രാഹുൽ ഗാന്ധിക്ക് ഐക്ക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ്‌ വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു. മേലേകൊപ്പം ജംഗ്ഷനിൽ നിന്നാരംഭിച്ച നൈറ്റ്‌ മാർച്ച്‌ ചന്തമുക്ക് ജംഗ്ഷനിൽ സമാപിച്ചു. കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു ആനപ്പാറ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുധിൻ വിതുര അധ്യക്ഷത വഹിച്ചു.

കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ബി.എൽ. മോഹനൻ, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ഡി. അജയകുമാർ, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സതീദേവി എന്നിവർ സംസാരിച്ചു.

യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ വിനീത് തള്ളച്ചിറ, പാർവതി, രാഹുൽ കരിമ്പിൻകാല, ജോയ്.സി, അനന്ദു കൃഷ്ണ, അഭിമന്യു, വിഷ്ണു കല്ലാർ, റോജിൻ മരുതാമല, തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!