പാളയംകുന്ന് പോസ്റ്റ് ഓഫീസിൽ നിന്ന് 12 ലക്ഷത്തിലധികം രൂപ തിരിമറി നടത്തിയ കേസിൽ മുൻ സബ് പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ

eiQRKHB87687

പാളയംകുന്ന് പോസ്റ്റ് ഓഫീസിൽ നിന്ന് 12 ലക്ഷത്തിലധികം രൂപ തിരിമറി നടത്തിയ കേസിൽ മുൻ സബ്പോസ്റ്റ്മാസ്റ്റർ അറസ്റ്റിൽ. അഞ്ച് വർഷത്തോളം സബ് പോസ്റ്റ് മാസ്റ്റർ ആയിരുന്ന കൊല്ലം മുഖത്തല തൃക്കോവിൽവട്ടം കുറുമണ്ണ ആദർശ് നിവാസിൽ ആദർശ് ( 30) നെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു.

2022 ഏപ്രിൽ മാസം മുതൽ 2022 ഒക്ടോബർ 15 വരെയുള്ള കാലയളവിൽ തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നുള്ള ആറ്റിങ്ങൽ സബ് ഡിവിഷൻ ഇൻസ്‌പെക്ടറുടെ പരാതിയിന്മേലാണ് അറസ്റ്റ്. 2022 നവംബറിൽ , ആറ്റിങ്ങൽ സബ് ഡിവിഷൻ ഇൻസ്‌പെക്ടർ പാളയംകുന്ന് പോസ്റ്റോഫീസിൽ നടത്തിയ പരിശോധനയിൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. പോസ്റ്റാഫീസിൽ സൂക്ഷിച്ചിരുന്ന രജിസ്റ്റർ പ്രകാരം ഓപ്പൺ ബാലൻസിൽ ഉള്ള തുകയും കസ്റ്റമേഴ്സ് പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് സ്കീമിൽ അടച്ച തുകയും വർക്കല പോസ്റ്റോഫീസിൽ നിന്നും ലഭിച്ച തുകയും ഉൾപ്പെടെ 17 ലക്ഷത്തിലധികം തുകയുടെ കുറവ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ തുക പ്രതിയായ ആദർശ് സ്വന്തം ആവശ്യങ്ങൾക്കായി വിനിയോഗിച്ചതായി ആറ്റിങ്ങൽ സബ് ഡിവിഷൻ ഇൻസ്‌പെക്ടർക്ക് ബോധ്യപ്പെട്ടതോടെ ഈ തുക തിരിച്ചടച്ചു ആവശ്യപ്പെട്ടെങ്കിലും അഞ്ച് ലക്ഷത്തോളം രൂപ മാത്രമാണ് ഇയാൾ തിരിച്ചടച്ചത്. പോസ്റ്റാഫീസിൽ നിന്നും ക്രമക്കേടിൽ കണ്ടെത്തിയ തുകയിൽ ഇയാൾ തിരിച്ചടച്ച തുക കുറവ് ചെയ്തശേഷം 12,35,404 .15 രൂപ തിരികെ ലഭിക്കുന്നതിനായി ആറ്റിങ്ങൽ സബ് ഡിവിഷൻ ഇൻസ്‌പെക്ടർ സുഭാഷ് , അയിരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. 2022 നവംബറിൽ വഞ്ചനാകുറ്റം ചുമത്തിഅയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ അഞ്ചുമാസമായി ഒളിവിലായിരുന്ന പ്രതി കൊല്ലം മുഖത്തലയിലെ വീട്ടിൽ എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അയിരൂർ പോലീസ് കഴിഞ്ഞദിവസം രാത്രിയിൽ ഇയാളെ പിടികൂടുകയായിരുന്നു. പോസ്റ്റാഫീസിൽ നിന്നും തട്ടിയെടുത്ത പണം എന്താവശ്യത്തിന് വിനിയോഗിച്ചു എന്നുള്ളത് പ്രതി വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ പ്രതിയെ വർക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!