Search
Close this search box.

വാലഞ്ചേരി ഐരുമൂല ശ്രീമഹാ ശിവ വിഷ്ണു ക്ഷേത്രത്തിലെ ബലിക്കൽ പ്രതിഷ്ഠയും തിരു: ഉത്സവവും ഏപ്രിൽ 21 മുതൽ

eiJI82W4145

കിളിമാനൂർ വാലഞ്ചേരി ഐരുമൂല ശ്രീമഹാ ശിവ വിഷ്ണു ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വലിയമ്പലം, ബലിക്കൽപ്പുരകളുടെ സമർപ്പണവും ബലിക്കല്ലുകളുടെ പ്രതിഷ്ഠയും പന്ത്രണ്ടാം പുന:പ്രതിഷ്ഠാ വാർഷികവും തിരു:ഉത്സവവും ഏപ്രിൽ 21 മുതൽ 25 വരെ നടക്കും. ഏപ്രിൽ 21 ന് പതിവു ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വൈകുന്നേരം 7 ന് ആചാര്യവരണം തുടർന്ന് വലിയ ബലിക്കല്ല് അധിവാസം, കലശപൂജ, ആവാസ ഹോമം. ഏപ്രിൽ 22 ശനിയാഴ്ച രാവിലെ 9.25 നും 10 മദ്ധ്യേ ക്ഷേത്ര തന്ത്രി തൃപ്രയാർ കിഴക്കേ ചെറുമുക്കുമന ജാതവേദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ബലിക്കല്ലുകളുടെ പ്രതിഷ്ഠ നടക്കുന്നതാണ്.

വൈകുന്നേരം 7 ന് പ്രാസാദശുദ്ധി, രക്ഷോഖ്ന ഹോമം, വാസ്തു ഹോമം, വാസ്തു കലശപൂജ, അസ്ത്ര കലശപൂജ, വാസ്തുബലി, അസ്ത്ര കലശ അഭിഷേകം. ഏപ്രിൽ 23 ഞായർ രാവിലെ 6.30 മുതൽ മഹാശിവദീപം, ഭാഗവതപാരായണം, 12 ന് സമൂഹസദ്യ, കലശപൂജകൾ, ഭസ്മാഭിഷേകം, സുദർശന ഹോമം എന്നിവയും വൈകുന്നേരം 7 മുതൽ ചേക്ക് രാജീവ് നയിക്കുന്ന ഫിഗർ ഷോയും 9 ന് താലപ്പൊലിയും വിളക്കും, കെട്ടുകാഴ്ച സമർപ്പണവും തുടർന്ന് ആകാശ ദീപക്കാഴ്ചയും ഉണ്ടായിരിക്കും. ഏപ്രിൽ 24 തിങ്കളാഴ്ച രാവിലെ 9 ന് സമൂഹ പൊങ്കാല, നാഗരൂട്ട്, വൈകുന്നേരം 7 ന് ഭസ്മാഭിഷേകം, ഭഗവതി സേവ, രാത്രി 8.30 ന് തിരുവനന്തപുരം ദൃശ്യ വേദിയുടെ നാടൻ പാട്ട്, പാട്ടിന്റെ പെരും തീ. ഏപ്രിൽ 25 തിങ്കളാഴ്ച രാവിലെ 8 ന് അഷ്ടാഭിഷേകം, വൈകുന്നേരം 7 ന് പൂമൂടൽ, രാത്രി 8.30 ന് തിരുവനന്തപുരം സംസ്കൃതിയുടെ നാടകം ജീവിത പാഠം തുടർന്ന് ആകാശ ദീപക്കാഴ്ച എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!