ചിറയിൻകീഴ് വനിതാ ഭക്തജനക്കൂട്ടായ്മയും ഗുരുക്ഷേത്ര വനിതാ ഭക്തജന സമിതിയും രൂപീകരിച്ചു.

eiFWEAJ4422

ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്രത്തിൽ വനിതാ ഭക്തജനക്കൂട്ടായ്മ സംഗമവും ഗുരുക്ഷേത്ര വനിതാ ഭക്തജന സമിതിയും രൂപീകരിച്ചു. ക്ഷേത്ര മണ്ഡപത്തിൽ നടന്ന വനിതാ സംഗമവും സമിതി പ്രവർത്തനോദ്ഘാടനവും പ്രസിഡന്റ് ഡോ.ബി.സീരപാണി ഭദ്രദീപം തെളിച്ച് നിർവഹിച്ചു.

വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലതികാ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.കോ-ഓർഡിനേറ്റർ രമണി ടീച്ചർ വക്കം, സെക്രട്ടറി ഷീല സോമൻ, ട്രഷറർ ഉദയകുമാരി വക്കം, വൈസ് പ്രസിഡന്റ് നിമ്മി ശ്രീജിത്ത്, ഗുരുക്ഷേത്രസമിതി സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ചന്ദ്രൻ പട്ടരുമഠം, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യൂണിയൻ കൗൺസിലർ സി.കൃത്തിദാസ്, ഗുരുക്ഷേത്ര കാര്യദർശി ജി.ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് എസ്.സുന്ദരേശൻ, ട്രഷറർ ചന്ദ്രസേനൻ എന്നിവർ സംസാരിച്ചു.

ഗുരുക്ഷേത്ര വനിതാ ഭക്തജനക്കൂട്ടായ്മയുടെ ഭാരവാഹികളായി വത്സല പുതുക്കരി (പ്രസിഡന്റ്),രമ അഴൂർ (വൈസ് പ്രസിഡന്റ്),ബീന ഉദയകുമാർ (സെക്രട്ടറി), ഷിനി (ജോയിന്റ് സെക്രട്ടറി),വിജയ (ട്രഷറർ),സജിത,രോഹിണി സുജാതൻ,സുഗിത,രശ്മി, ഓമന സോമൻ,അനിത,ബിനി,ഇന്ദിര ബാബു ( ഭരണ സമിതി അംഗങ്ങൾ) എന്നിവർ ചുമതലയേറ്റു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!