കടയ്ക്കാവൂർ നിലയ്ക്കാമുക്കിൽ സ്ത്രീയെ വീടിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി

eiMVNEX21954

കടയ്ക്കാവൂർ : കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീയെ വീട്ടിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. നിലയ്ക്കാമുക്കിൽ പഴയ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം താമസിച്ചുവന്ന ജനനി (60) ആണ് മരണപ്പെട്ടത്. മകനൊപ്പമാണ് ഇവർ ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.ശരീരഭാഗങ്ങൾ പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്. ചെറിയ രീതിയിൽ പൊള്ളലേറ്റ മകൻ വിഷ്ണു(32)വിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!