പെരുമാതുറ കൂട്ടായ്മ യു.എ.ഇ അൽഐൻ ഘടകം ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു 

IMG-20230424-WA0113

പെരുമാതുറ കൂട്ടായ്മ യു.എ.ഇ അൽഐൻ ഘടകം സംഘടിപ്പിച്ച ഖുർആൻ പാരായണം സീസൻ 2 മത്സരങ്ങൾ സമാപിച്ചു. ഫൈനൽ വിജയികളെ ഉസ്താദ് നവാസ് മന്നാനി പ്രഖ്യാപിച്ചു.

സീനിയർ വിഭാഗത്തിൽ മുഹമ്മദ് ഉനൈസ് (ഒന്നാം സ്ഥാനം),മുഹമ്മദ് ഇഷാമം (രണ്ടാം സ്ഥാനവും)മുഹമ്മദ് ആദിൽ ( മൂന്നാം സ്ഥാനം), ഫഹ്മിദ ഫാത്തിമ (മൂന്നാം സ്ഥാനം) എന്നിവരും ജൂനിയർ വിഭാഗത്തിൽ ഐഷ ഹന (ഒന്നാം സ്ഥാനം), ഹമ്മാദ് (രണ്ടാം സ്ഥാനം), അമ്മർ. എസ് (മൂന്നാം സ്ഥാനം) എന്നിവരും വിജയികളായി. പെരുമാതുറ മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ബഷറുള്ള,മാടൻവിള മുസ്ലിം നജാത്തുൽ ഇസ്ലാം മദ്രസ പള്ളി സെക്രട്ടറി സലീൽ,കൂട്ടായ്മ സെക്രട്ടറി നസീർ സിറാജുദ്ദീൻ,ഫത്തഹുദ്ദീൻ മൗലവി,അഷ്റഫ് മൗലവി,ആഷിക് ഇബ്രാഹിം മൗലവി, ഇസ്ഹാഖ് ബാക്കഫി, ഫാറൂഖ് ഷറഫുദ്ദീൻ, ഷെഫീയുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കോഡിനേറ്റർ കിഫാ ഇബ്രാഹിം നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!