പാലോട് അരിഷ്ടക്കടയുടെ മറവിൽ മദ്യ വില്പന, പ്രതി പിടിയിൽ

eiDBX5659292

പാലോട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന രമണി ആയുർവേദ വൈദ്യശാല & അങ്ങാടി കടയിൽ നിന്ന് വിദേശമദ്യവും, ലൈസൻസും രേഖകളുമില്ലാതെ വിൽക്കാനായി സൂക്ഷിച്ചിരുന്ന 91 കുപ്പി (40.95 ലിറ്റർ ) അരിഷ്ടാസവങ്ങളും എക്സൈസ് പിടികൂടി.

അനധികൃത മദ്യ കച്ചവടം നടത്തിയതിന് വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻകുമാറും സംഘവും ചേർന്ന് പാലോട് പ്ലാവറ സ്വദേശി അനിൽ സദാനന്ദനെ അറസ്റ്റ് ചെയ്തു. കുറച്ചു കാലമായി പ്രതി അരിഷ്ടക്കടയുടെ മറവിൽ ബിവറേജ് ഷോപ്പുകളിൽ നിന്നും മദ്യം വാങ്ങി ചെറു കുപ്പികളിലാക്കി കൂടിയ വിലയ്ക്ക് വിൽക്കുന്നുണ്ടായിരുന്നു.

പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ആദർശ്, ഷിജിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഹിമലത എന്നിവരും ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!