മംഗലപുരം: ജാർഖണ്ഡിലെ എംഎൽഎമാരും എൻജിഒ പ്രവർത്തകരും ഉദ്യോഗസ്ഥരും അടങ്ങിയ 20 അംഗ സംഘം മംഗലപുരം ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു.
സംഘത്തെ പ്രസിഡൻറ് സുമ ഇടവിളാകം, വൈസ് പ്രസിഡൻറ് മുരളീധരൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ചേർന്ന് സ്വീകരിച്ചു
മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രവർത്തനങ്ങളെ സംബന്ധിച്ച് സെക്രട്ടറി ശ്യാംകുമാരൻ പവർ പോയിന്റ് പ്രസന്റേഷൻ അവതരിപ്പിച്ചു. തുടർന്ന് സംഘം ഭരണസമിതി അംഗങ്ങളുമായി ജനകീയ ആസൂത്രണം സംബന്ധിച്ചും പഞ്ചായത്തിന്റെ ക്ഷേമ പദ്ധതികളെ കുറിച്ചും സംവദിച്ചു. ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും പഠന വിധേയമാക്കിയ കാര്യങ്ങൾ ജാർഖണ്ഡിൽ നടപ്പിലാക്കുന്നതിന് ശുപാർശകൾ നൽകുമെന്നും സംഘം അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് തിരുവനന്തപുരം അസിസ്റ്റൻറ് ഡയറക്ടർ ജ്യോതിസ് വി. സംഘത്തെ അനുഗമിച്ചു.