സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ തോന്നയ്ക്കൽ സായിഗ്രാമത്തിൽ വച്ച് നടന്ന സത്യസായി ബാബയുടെ 12-ാം സമാധി സമ്മേളനത്തിന്റെയും സമൂഹ വിവാഹത്തിന്റെയും ഉദ്ഘാടനം ട്രസ്റ്റ് ചെയർപേഴ്സൺ ജസ്റ്റിസ്. എ. ലക്ഷ്മിക്കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗോവ ഗർണ്ണർ പി.എസ്. ശ്രീധരൻപിള്ള നിർവഹിച്ചു.
ട്രസ്റ്റ് ഫൗണ്ടർ & എക്സിക്യൂട്ടീവ് ഡയറക്ടർ കെ. എൻ. ആനന്ദകുമാർ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ & റീജണൽ ഡയറക്ടർ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ഡോ. കിഷോർ ഗോപിനാഥൻ മുഖ്യപ്രഭാഷണം നടത്തി. സമൂഹ വിവാഹത്തിൽ അമ്പാടി വിജയൻ മേനോൻ ശ്രീകുമാർ 5 വിവാഹങ്ങളും, വി. രാജേന്ദ്ര പ്രസാദ് ഒരു വിവാഹവും സ്പോൺസർ ചെയ്തു.
സുബ്രഹ്മണ്യൻ – മീനാക്ഷി, ദൊര-ശാന്താമണി, അയ്യപ്പൻ-ചിത്ര, പഴനി സ്വാമി – സിന്ധു, ശക്തിവേൽ-സിന്ധു, രങ്കസ്വാമി കൃഷ്ണപ്രിയ തുടങ്ങിയവരുടെ വിവാഹമാണ് സമൂഹ വിവാഹത്തിലൂടെ നടന്നത്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ നിന്നുമുള്ളവരായിരുന്നു സായിഗ്രാമത്തിൽ നടത്തിയ സമൂഹ വിവാഹത്തിലൂടെ മംഗല്യ സൗഭാഗ്യം ലഭിച്ച വധൂവരന്മാർ. സത്യ സായി ഓർഫനേജ് ട്രസ്റ്റ് – കേരള സൂഹവിവാഹത്തിലൂടെ ഇതുവരെ 324 ഓളം വിവാഹങ്ങൾ നടത്തിക്കഴിഞ്ഞു.
ചടങ്ങിൽ പ്രിൻസിപ്പാൾ & റീജണൽ ഡയറക്ടർ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ഡോ. കിഷോർ ഗോപിനാഥൻ, അമ്പാടി വിജയൻ മേനോൻ ശ്രീകുമാർ, പ്രശസ്ത എഴുത്തുകാരൻ പെരിനാട് സദാന നൻപിള്ള എന്നിവരെ ഗോവ ഗവർണ്ണർ ആദരിച്ചു. ട്രസ്റ്റ് ബോർഡ് മെമ്പർ ജയകുമാർ, ട്രസ്റ്റ് ബോർഡ് മെമ്പർ ദീപ ദുബായ്, ട്രസ്റ്റ് ബോർഡ് മെമ്പർ സി.കെ. രവി, അനിൽ ഓച്ചിറ, ട്രസ്റ്റ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അനന്തു കൃഷ്ണൻ, ബി. ജയചന്ദ്രൻ നായർ, പള്ളിപ്പുറം ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.സായിഗ്രാമം സോഷ്യൽ ടൂറിസം പ്രോജക്ട് ഡയറക്ടർ പ്രൊഫ. ബി. വിജയകുമാർ കൃതജ്ഞത പറഞ്ഞു.