കൊല്ലമ്പുഴയിലെ കുട്ടികളുടെ പാർക്ക് തുറന്നു

IMG-20230425-WA0044

ആറ്റിങ്ങൽ: കൊവിഡിനെ തുടർന്ന് അടച്ചുപൂട്ടിയിരുന്ന കുട്ടികളുടെ പാർക്കാണ് 3 വർഷങ്ങൾക്ക് ശേഷം അധികൃതർ തുറന്നു കൊടുത്തത്.

കാടു കയറി നശിച്ച പാർക്കിൽ നഗരസഭ 1 ലക്ഷം രൂപയോളം മുടക്കിയാണ് പുനരുജ്ജീവിപ്പിച്ചത്. പാർക്കിന് സമീപത്തെ മിനി ചരിത്ര മ്യൂസിയവും പ്രവർത്തനം ആരംഭിച്ചു. കൂടാതെ പാർക്കിലെത്തുന്ന സന്ദർശകർക്ക് വേണ്ടി കുടുംബശ്രീയുടെ ലഘു ഭക്ഷണശാലയും ഉടനെ ആരംഭിക്കുമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗിരിജടീച്ചർ, രമ്യസുധീർ, എ.നജാം തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!