Search
Close this search box.

ചിറയിൻകീഴിൽ കഞ്ചാവും എംഡിഎംയുമായി യുവാക്കൾ പിടിയിൽ

eiKGLG744108

ചിറയിൻകീഴ്‌ : കുട്ടികളിൽ ഉൾപ്പടെ ലഹരി ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ തിരുവന്തപുരം റൂറൽ ഡാൻസഫ് ടീമും പോലീസും ചിറയിൻകീഴ് മുടപുരം തെന്നൂർക്കോണം ഭാഗം കേന്ദ്രീകരിച്ചു നടത്തിയ പ്രത്യേക പരിശോധനയിൽ കഞ്ചാവും എംഡിഎംയുമായി യുവാക്കൾ പിടിയിൽ.

തെന്നൂർക്കോണം സ്വദേശി ജിഷ്ണു (26),കുറക്കട കൊച്ചാലുമൂട് സ്വദേശി അനസ് (25),പറയത്തുകോണം വട്ടുമുക്ക് സ്വദേശി അബ്ദുള്ള(19), കുറക്കട കൊച്ചാലുമൂട് സ്വദേശി ഹരിഹരൻ (24), മുടപുരം സ്വദേശി പ്രദിൻ(24), ആറ്റിങ്ങൽ സ്വദേശി ശിവ (25) എന്നിവരാണ് പിടിയിലായത്.

തെന്നൂർകോണം സ്വദേശി ജിഷ്ണു വാണ് ലഹരി പദാർത്ഥങ്ങൾ വില്പനയ്ക്കായി ശേഖരിക്കുന്നത്. ജിഷ്ണുവിന്റെ വീട് കേന്ദ്രീകരിച്ചു രാത്രിയിൽ ഉൾപ്പെടെ വിദ്യാർത്ഥികളും യുവാക്കളും വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചത് പ്രകാരം കുറച്ചു നാളുകളായി പ്രദേശത്ത് ഡാൻസഫ് ടീം നിരീക്ഷണം നടത്തി വരികയായിരുന്നു.
പരിശോധനയിൽ 200 ഗ്രാം കഞ്ചാവും 320 മില്ലി ഗ്രാം എംഡിഎംഎ യും അത് കുത്തി വയ്ക്കുന്ന സിറിഞ്ചുകളും കഞ്ചാവ് വലിക്കുന്ന പേപ്പറുകളും ഉൾപ്പെടെ പിടിച്ചെടുത്തു.

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ചിറയിൻകീഴിൽ വിദ്യാർത്ഥികലെ ലഹരി ഉപയോഗിച്ച് അബോധാവസ്ഥയിൽ കാണപ്പെട്ടത്. അത്രത്തോളം ഗുരുതരമായ സാഹചര്യത്തിലേക്കാണ് ലഹരി ഉപയോഗം വർധിച്ചു വരുന്നത്. പോലീസ് ഗൗരവമായ രീതിയിൽ പരിശോധനകൾ നടത്തണമെന്നും പൊതുജനങ്ങൾ നൽകുന്ന വിവരങ്ങൾ അന്വേഷിക്കാൻ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിൽ നാർകോട്ടിക് സെൽ ഡിവൈഎസ്പി വി.റ്റി റാസിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.ജില്ലയിലെ ലഹരി വിൽപ്പനക്കാരെ കുറിച്ച് പോലീസിനു രഹസ്യ വിവരം ലഭിച്ചിട്ടുള്ളതയും വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ നടത്തുമെന്നും പോലീസ് അറിയിച്ചു.

ചിറയിൻകീഴ് പോലീസ് ഇൻസ്പെക്ടർ ജി.ബി.മുകേഷ് , ഡാൻസാഫ് ടീം സബ്ബ് ഇൻസ്പെക്ടർ ഫിറോസ്‌ഖാൻ , ബിജു .എ.എച്ച്, അസ്സി: സബ്ബ് ഇൻസ്പെക്ടർമാരായ ബി.ദിലീപ് , ആർ. ബിജു കുമാർ , സി.പി.ഒ വിനീഷ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം കൊടുത്തത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!