കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും കെട്ടിട നികുതിയും വർദ്ധിപ്പിച്ച സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് യു.ഡി.എഫ് സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം മംഗലപുരം ഗ്രാമ പഞ്ചായത്ത് ആഫീസിന് മുന്നിൽ യു. ഡി.എഫ്. പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി.
കോൺഗ്രസ് മംഗലപുരം മണ്ഡലം പ്രസിഡൻ്റ് അഡ്വ.എസ്.ഹാഷിമിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമരപരിപാടി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എംഎസ് നൗഷാദ്, ഡി.സി.സി.മെമ്പർ കെ .എസ്.അജിത്കുമാർ, ആർ.എസ്.പി.ജില്ലാ കമ്മിറ്റി അംഗം സലാഹുദ്ദീൻ, കോൺഗ്രസ് ചെമ്പകമംഗലം മണ്ഡലം പ്രസിഡൻറ് ജി.ഗോപകുമാർ, മഹിളാ കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം ചെയർപെഴ്സൺ വസന്തകുമാരി, ഐ.എൻ.റ്റി.യു.സി റീജിയണൽ ചെയർമാൻ
ജി.ആർ അജിത് കുമാർ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ബി.മോഹനൻ, പഞ്ചായത്തംഗം വി .അജികമാർ, എന്നിവർ പ്രവർത്തകരെ അഭിസംബോധന ചെയ്തു.
യൂത്ത് കോൺഗ്രസ് മംഗലപുരം മണ്ഡലം പ്രസിഡൻ്റ് അഹിലേഷ് നെല്ലിമൂട്, എ.നൗഷാദ്, സുനിൽ.എസ്.പി, യഹിയാ ഖാൻ പടിഞ്ഞാറ്റിൽ, മംഗലപുരം മൻസൂർ, എം.എസ്.ഉദയകുമാരി, ജെ.എം.അഹമ്മദലി, എ.ഷാജഹാൻ മുരുക്കുംപുഴ വിഷ്ണു , ബിന്ദു ബാബു, അജിത, ജുമൈലാബീവി തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി .