കടലോരമനസ് തൊട്ടറിഞ്ഞ് തീരസദസ്സ് ചിറയിൻകീഴിൽ

IMG-20230427-WA0014

തീരദേശമേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ടറിഞ്ഞ് ചിറയിൻകീഴ് മണ്ഡലത്തിലെ തീരസദസ്സ്. ശാർക്കര നോബിൾ ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന പരിപാടി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

2061 അപേക്ഷകളാണ് തിരസദസ്സിൽ ലഭിച്ചത്. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 1543 പരാതികൾക്ക് പരിഹാര നടപടികൾ സ്വീകരിച്ചു. മറ്റുള്ള അപേക്ഷകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. തീരസദസ്സിന്റെ ഭാഗമായി വിവിധ അപേക്ഷകൾ പരിശോധിച്ച് മരണാനന്തര ധനസഹായം, വിവാഹ ധനസഹായം, വനിതാ ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ വായ്പാ ധനസഹായം ഉൾപ്പെടെ എട്ടുലക്ഷത്തി എഴുപതിനായിരത്തോളം രൂപയുടെ ധനസഹായം നൽകി. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച തീരദേശവാസികളെ ചടങ്ങിൽ ആദരിച്ചു. വി.ശശി എം.എൽ.എ അധ്യക്ഷനായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!