കന്യാകുളങ്ങര ഗവ എൽ.പി.എസിൽ ആകാശമിഠായി ക്യാമ്പിന് തുടക്കമായി

IMG-20230427-WA0044

ഗവ.എൽ.പി.എസ്സ് കന്യാകുളങ്ങരയിൽ അവധിക്കാല കൂട്ടായ്മ ആകാശ മിഠായിയ്ക്ക് തുടക്കമായി. ക്യാമ്പിലെത്തിയ കുട്ടികളെ കാണാൻ അപ്രതീക്ഷിത അതിഥിയായി മന്ത്രി ജി.ആർ. അനിൽ എത്തി. കുട്ടികളോട് കുശലപ്രശ്നങ്ങൾ നടത്തിയ അദ്ദേഹം വേനൽകാല ക്യാമ്പുകളുടെ പ്രത്യേകതകൾ പങ്കു വച്ചു.

തിരുവനന്തപുരം ഡയറ്റ് നേതൃത്വം നൽകുന്ന നൈതികം മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉത്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി എ പ്രസിഡന്റ് രാജേഷ് അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് അംഗം വസന്തകുമാരി ഹെസ്മിസ്ട്രസ് അമ്പിളി കെ.എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!