Search
Close this search box.

സ്വാതന്ത്ര്യം പരിമിതപ്പെടുത്തുവാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾ അപകടകരം- മുല്ലക്കര രത്നാകരൻ

IMG-20230427-WA0102

വർക്കല : സ്വാതന്ത്ര്യം പരിമിതപ്പെടുത്തുവാനു ള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾ അത്യന്തം അപകടകരമാണെന്നും ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും മുൻമന്ത്രി മുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വർക്കലയിൽ നടന്നുവന്ന യുവകലാസാഹിതി വർക്കല മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന പൊതുസമ്മേളനം വർക്കല മുനിസിപ്പൽ പാർക്കിൽ (കണിയാപുരം രാമചന്ദ്രൻ നഗർ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ ഫാസിസ്റ്റ് ശക്തികളുടെ വെല്ലുവിളികൾ ഏറ്റെടുക്കാൻ മതേതര ജനാധിപത്യ കക്ഷികളുടെ ഒന്നിച്ചുള്ള പോരാട്ടങ്ങൾ വർത്തമാന കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവകലാസാഹിതി വർക്കല മണ്ഡലം പ്രസിഡന്റ് ഷോണി ജി. ചിറവിള അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി അയിരൂർ കെ. സുജാതൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ യുവകലാസാഹിതി സംസ്ഥാന രക്ഷാധികാരി ഗീതാ നസീർ, കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ, യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഡ്വ. സി.എ നന്ദകുമാർ, വനിതാ കലാസാഹിതി ജില്ലാ സെക്രട്ടറി കെ. ദേവകി, യുവകലാസാഹി ജില്ലാ എക്സിക്യൂട്ടീവ് അംഗം ചെറുന്നിയൂർ ബാബു എന്നിവർ സംസാരിച്ചു. വർക്കല മണിലാൽ നന്ദി പറഞ്ഞു. കണിയാപുരം രാമചന്ദ്രൻ അവാർഡ് ജേതാവ് വി.പി ഉണ്ണികൃഷ്ണനെ ചടങ്ങിൽആദരിച്ചു. വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ കലാ മത്സരങ്ങളിൽ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. നേരത്തെ പെരുമ്പുഴ ഗോപാലകൃഷ്ണൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം വനിതാ കലാസാഹിതി ജില്ലാ സെക്രട്ടറി കെ. ദേവകി ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിന് ശേഷം പ്രശസ്ത നാടൻപാട്ട് കലാകാരൻ അജിൽ മണിമുത്ത് നയിച്ച ഗാനസന്ധ്യയും അരങ്ങേറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!