കോരാണി, കുറക്കട, ടാഗോർ ലൈബ്രറി അവധിക്കാല ക്യാമ്പ് ആരംഭിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് സുകു.എസ് അദ്ധ്യക്ഷനായി. സെക്രട്ടറി ശശികുമാർ സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജെ.എം.റഷീദ്, ഗ്രാമപഞ്ചായത്ത് അംഗം ബി.ഷീല, ലൈബ്രറി കൗൺസിൽ കൺവീനർ ജോർജ്ജ് ഫെർണാണ്ടസ്, കെ ശശി, ലൈബ്രറിയൻ നിതിൻഎന്നിവർ പങ്കെടുത്തു. വേനൽപ്പൂക്കൾ എന്ന പേരിൽ നടക്കുന്ന ക്യാമ്പിൽ പ്രമുഖ മജീഷ്യൻ ഹാരിസ് താഹ, പേപ്പർ ക്രാഫ്റ്റ് വിദഗ്ധ സീനമോൾ എം.എം, നാടൻപാട്ട് കലാകാരൻ ബിനീഷ് കോരാണി എന്നിവർ ക്ലാസുകൾ നയിക്കും. തുടർന്ന് വർക്കല, ചിറയിൻകീഴ്, വർക്കല പ്രദേശങ്ങളിലെ ചരിത്ര പ്രദേശങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുന്നചരിത്രയാനം പരിപാടി നടക്കും. ക്യാമ്പ് 6 ന് സമാപിക്കും.