റോഡിലെ കുഴി കണ്ടു വെട്ടിത്തിരിച്ച ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക് 

ei4OF9E71220

റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം മഞ്ചാടിമൂട് – അഴുർ ( ചിറയിൻകീഴു – കണിയാപുരം ) റോഡിലായിരുന്നു അപകടം.

റോഡിലെ കുഴിയിൽ വീഴാതിരിയ്ക്കാൻ ഓട്ടോറിക്ഷ വെട്ടിത്തിരിച്ചതാണ് അപകടകാരണം. വെട്ടിത്തിരിച്ചതോടെ നിയന്ത്രണം വിട്ട KL16 L9098 ഓട്ടോറിക്ഷ എതിർദിശയിൽ നിന്നും വന്ന ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. KL16 H9343 എന്ന പൾസർ ബൈക്ക് ആണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ഗുരുതരമായ് പരുക്കേറ്റ ഇരുവരും അരമണിയ്ക്കൂറോളം റോഡിൽ ചോരവാർന്ന് കിടക്കുന്ന അവസ്ഥയിലായിരുന്നു. തുടർന്ന് 108 ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചു.

കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ ഈ കുഴിയിൽ വീണ് നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. റോഡ് നന്നാക്കണമെന്ന ആവശ്യം പ്രദേശവാസികളിൽ നിന്നും, യാത്രികരിൽ നിന്നും വളരെ നാളുകളായ് ഉയരുന്നുണ്ടെങ്കിലും അധികൃതർ കണ്ടഭാവം നടിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ വീടിന് സമീപത്തായാണ് ഈ പടുകുഴിയുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!