ഫിഷറീസ് കോർഡിനേഷൻ കമ്മിറ്റി മെയ്‌ 5ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം

IMG-20230429-WA0172

ചിറയിൻകീഴ് : കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഘനനത്തിനെതിരെ ആരോപിച്ച് ഫിഷറീസ് കോഡിനേഷൻ കമ്മിറ്റി മെയ്‌ 5ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായുള്ള ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് ചിറയിൻകീഴ് ഫിഷറീസ് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് , മാമ്പള്ളി ജംഗ്ഷനുകളിൽ സ്വീകരണം നൽകി.

ചിറയിൻകീഴ് മത്സ്യതൊഴിലാളി കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ ഔസേപ്പ് ആന്റണി അധ്യക്ഷനായ ചടങ്ങിൽ മത്സ്യതൊഴിലാളി യൂണിയൻ സിഐടിയു ആറ്റിങ്ങൽ ഏരിയ സെക്രട്ടറി കിരൺ ജോസഫ് സ്വാഗതം ആശംസിച്ചു. ജാഥാ ക്യാപ്റ്റൻ സ്നാഗപ്പൻ സ്വീകരണ യോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജാഥാ വൈസ് ക്യാപ്റ്റൻ ആന്റോ ഏലിയാസ്, ഹഡ്സൺ ഫെർണാണ്ട്‌സ്, ജാഥാ അംഗം സി പയസ്, ആർ ജെറാൾഡ്, അഡോൾഫ് മുറായിസ്, നെൽസൺ ഐസക്ക് വല്ലേരിയാൻ, തോബിയാസ് കാർമൽ ,ജസ്റ്റിൻ ആൽബി, സേവിയർ, ബിജുപാപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!