കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിൽ ത്രിദിന ക്യാമ്പ് – ക്രാഫ്റ്റ് 2023 നടത്തി.

eiLKJ1885933

കല്ലമ്പലം : കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിൽ കിളിമാനൂർ ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ത്രിദിന ക്യാമ്പ് – ക്രാഫ്റ്റ് 2023 നടത്തി. ബി.പി.ഒ സാബു വി.ആർ ഉദ്ഘാടനം ചെയ്തു. മായം കലരാത്ത നാച്വറലായ സ്ക്വാഷ്, ബനാന ഷേക്ക്, ഏത് പഴവർഗ്ഗങ്ങളും സംസ്കരിക്കാനുള്ള കഴിവ്, വീട്ടിലൊരു പച്ചക്കറിത്തോട്ടം നിർമ്മിക്കാനൊരു പ്രചോദനം, വിപണന സാധ്യത മുൻനിർത്തി പാക്കിംഗ് ബോക്സ്, അലുമിനിയം ഷീറ്റിൽ കൊത്തുപണി എന്നീ ഇനങ്ങളിലാണ് പരിശീലനം നടത്തിയത്.

 

സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം ബേബിസുധ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സജീവ്കുമാർ അധ്യക്ഷത വഹിച്ചു. നാവായിക്കുളം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാബു.എസ്, വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസ നിസാർ, വാർഡ് മെമ്പർ സീമ.ജി, സിനി ആർട്ടിസ്റ്റ് ദീപു നാവായിക്കുളം, ബി.ആർ.സി കോഡിനേറ്റർമാരായ സിന്ധു ദിവാകരൻ, അഖില.പി.ദാസ്, ബിന്ദു.പി, രേഷ്മ.യു.എസ്, അനശ്വര, സീനിയർ അസിസ്റ്റൻറ് ലക്ഷ്മി.വി.എസ്, മാനേജ്മെൻ്റ് പ്രതിനിധി ആർ.കെ.ദിലീപ്കുമാർ, സ്റ്റാഫ് സെക്രട്ടറി വിഷ്ണു.വി.ആർ എന്നിവർ സംസാരിച്ചു. സ്കൂൾ പാചകത്തൊഴിലാളികളായ പ്രസന്നകുമാരിഅമ്മ, സുജ.എസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രഥമാധ്യാപിക മിനി.ജി.എസ് സ്വാഗതവും സി.ആർ.സി കോഡിനേറ്റർ മായ.ജി.എസ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!