കരവാരത്ത് വേനൽ തുമ്പി കലാ ജാഥയും ബാലോത്സവവും സംഘടിപ്പിച്ചു

IMG_20230430_075121

ബാലസംഘം കിളിമാനൂർ ഏര്യാകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വേനൽ തുമ്പി കലാജാഥക്ക് കരവാരത്ത് ഉജ്ജ്വലസീകരണം നൽകി.

രാവിലെ 9 മണി മുതൽ കരവാരം ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മേഖലാ ബാലോത്സവവും വേനൽ തുമ്പി കലാജാഥയും എസ്സ്.മധുസൂദനക്കുറുപ്പ് ഉത്ഘാടനം ചെയ്തു. ബാലസംഘം ജില്ലാ രക്ഷാധികാരി കമ്മിറ്റി അംഗം അശോകൻ , പ്രസീത , മേഖലാ പ്രസിഡന്റ് അമൽ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. സിന്ധൂ രമേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ അഡ്വ: SM റഫീക്ക് സ്വാഗതവും മേഖലാ സെക്രട്ടറി അഷ്ടമി നന്ദിയും പറഞ്ഞു.

ബാലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ കൂട്ടുകാർക്കും പ്രോത്സാഹന സമ്മാനങ്ങളും , വേനൽ തുമ്പി കൂട്ടുകാർക്ക് ഉപഹാരങ്ങളും നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!