Search
Close this search box.

അയിരൂരിൽ മരുമകന്റെ മർദ്ദനമേറ്റ് ഭാര്യാപിതാവ് കൊല്ലപ്പെട്ട സംഭവം – പ്രതി അറസ്റ്റിൽ.

eiP958T22641

വർക്കല : അയിരൂരിൽ മരുമകന്റെ മർദ്ദനമേറ്റ് ഭാര്യാപിതാവ് മരണപ്പെടാനിടയായ സംഭവത്തിൽ പ്രതി അറസ്റ്റിലായി. വർക്കല ചിലക്കൂർ എൽപിഎസ്സിനു സമീപം ഷാനി മൻസിലിൽ ഷാനിയാണ് (52) മരുമകനായ ഇടവ പാറയിൽ പിഎച്ച്സിയ്ക്ക് സമീപം കിണറ്റിൻകര വിള വീട്ടിൽ ശ്യാമിന്റെ (33) മർദ്ദനമേറ്റ് മരിച്ചത്.

28. 04, 2022 തിയതി ഉച്ചയ്ക്ക് 2 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകളുമൊന്നിച്ച് സ്കൂട്ടറിൽ വരികയായിരുന്ന ഷാനിയെ പ്രതി തടഞ്ഞുനിർത്തി അസഭ്യം വിളിച്ചുകൊണ്ടു അക്രമിക്കുകയായിരുന്നു. അക്രമണത്തിൽ കുഴഞ്ഞുവീണ ഷാനിയെ വർക്കല മിഷൻ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. ഷാനിയുടെ മൂത്തമകളായ ബീനയുടെ ഭർത്താവായ ശ്യാം ബീനയെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നതിനെ തുടർന്ന് ശ്യാമും ഷാനിയും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. സംഭവത്തിന്‌ തലേ ദിവസം രാത്രി ബീനയെ ശ്യാം ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് വർക്കലയിലെ കുടുംബവീട്ടിലേക്ക് പോയ ഷാനി പിറ്റേ ദിവസം പിതാവുമൊന്നിച്ച് ഇടവയിലെ ഭർത്തൃഗൃഹത്തിലേക്ക് വരുന്ന സമയത്താണ് ഇടവ ഇന്ത്യൻ ബാങ്കിനു സമീപം വച്ച് ശ്യാം വാഹനം തടഞ്ഞുനിർത്തി ഷാനിക്ക് നേരേ ആക്രമണം അഴിച്ചുവിട്ടത്.

തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോയ പ്രതിയെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. അയിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കേസ് അന്വേഷണം സംബന്ധിച്ച് ചെന്നൈയിൽ ആയിരുന്നതിനാൽ പകരം ചുമതലയിലുണ്ടായിരുന്ന കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ വിജയരാഘവന്റെ നേതൃത്വത്തിൽ അയിരൂർ സബ് ഇൻസ്പെക്ടർ സജിത്ത് എസ്, അ ഡീഷണൽ സബ് ഇൻസ്പെക്ടർമാരായ സുനിൽ, ഇതിഹാസ് ജി നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുജീഷ്, റജീദ്, വരുൺ സിപിഒ വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്ന് അയിരൂർ പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!