സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂൾ അധ്യാപകൻ എൻ. സാബുവിന്

IMG-20230430-WA0055

വിദ്യാഭ്യാസമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂൾ അധ്യാപകൻ എൻ. സാബുവിന് ലഭിച്ചു. സത്യസായിബാബയുടെ സമാധിദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സായിസ്മരണ എന്ന പരിപാടിയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പുരസ്കാരം കൈമാറി. ട്രസ്റ്റ് ചെയർപെഴ്സൺ റിട്ട. ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് എക്സി. ഡയറക്ടർ കെ.എൻ. ആനന്ദകുമാർ, ആർ. പാർവതിദേവി, പ്രൊഫ. ബി.വിജയകുമാർ, അനന്തു കൃഷ്ണൻ, ഇളമ്പ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!