Search
Close this search box.

കലാഭവൻമണിയുടെ നാടൻപാട്ടുകളെ കുറിച്ചുള്ള പഠനം കായിക്കര ആശാൻ സ്മാരകലൈബ്രറിക്ക് കൈമാറി.

IMG-20230504-WA0013

കലാഭവൻമണിയുടെ നാടൻപാട്ടുകളെ കുറിച്ചുള്ള പഠനഗ്രന്ഥം “മണിത്താളം” കായിക്കര ആശാൻ മെമ്മോറിയൽ അസോസ്സിയേഷൻ ലൈബ്രറിക്ക് കൈമാറി. രാധാകൃഷ്ണൻ കുന്നുംപുറം രചിച്ച പുസ്തകം രചയിതാവിൽ നിന്നും അസോസിയേഷൻ വർക്കിംങ്ങ് പ്രസിസന്റ് അഡ്വക്കേറ്റ് ചെറുന്നിയൂർ ജയപ്രകാശ് ഏറ്റുവാങ്ങി. മഹാകവി കുമാരനാശാൻ ജന്മദിനാഘോഷവേദിയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ഗവേണിംഗ് ബോഡി അംഗങ്ങളായ കരവാരം രാമചന്ദ്രൻ , എസ്. ശരത്ചന്ദ്രൻ , ഗ്രന്ഥശാലാസംഘം താലൂക്ക് ജോയിന്റ് സെക്രട്ടറി എസ്. പ്രവീൺചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു. ഗവേഷണ ഗ്രന്ഥങ്ങളടക്കം വിപുലമായ ഒരു ലൈബ്രറിയാണ് സ്ഥാപനത്തിൽ പ്രവർത്തിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!