ദ്വിദിന റെസിഡൻഷ്യൽ റീഫ്രഷ്മെന്റ് പരിശീലനത്തിനായി ആറ്റിങ്ങൽ നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ കൊട്ടാരക്കരയിൽ

IMG-20230504-WA0014

ആറ്റിങ്ങൽ: നഗരത്തിൽ ന്യൂതനമായ വികസന പ്രവർത്തനങ്ങൾ യഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് കൊട്ടാരക്കര കിലയിൽ വെച്ച് നടക്കുന്ന ദ്വിദിന പരിശീലന ക്ലാസിൽ ആറ്റിങ്ങൽ നഗരസഭ വികസന കമ്മിറ്റിയിലെ നാൽവർ സംഘം പങ്കെടുക്കുന്നത്. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ അംഗങ്ങളായ എം.താഹിർ, കെ.ജെ.രവികുമാർ, വിഎസ്.നിതിൻ തുടങ്ങിയവർ മെയ് 4, 5 തീയതികളിലായി നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കും. ആറ്റിങ്ങലിനു പുറമെ തെക്കൻ ജില്ലകളിലെ മറ്റ് 12 നഗരസഭ പ്രതിനിധികളും ക്ലാസിൽ പങ്കെടുക്കും. മെയ് മാസത്തിൽ തുടങ്ങി ജൂൺ 30 വരെ വിവിധ ഷെഡ്യൂളുകളിലായി നടക്കുന്ന ട്രെയിനിംഗിൽ സംസ്ഥാനത്തിലെ എല്ലാ നഗരസഭകളിലെയും വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികൾക്ക് സമാന പരിശീലനം നൽകുമെന്നും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ പ്രതിനിധികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!