പി.വി.എൽ.പി.എസ് കൈലാസംകുന്നിൽ മധ്യവേനൽ അവധിക്കാല ക്യാമ്പിന് തുടക്കമായി.

IMG-20230504-WA0066

കിളിമാനൂർ: പി.വി എൽ.പി.എസ് കൈലാസംകുന്നിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വച്ച് മധ്യവേനൽ അവധിക്കാല ക്യാമ്പിന് തുടക്കമായി. ത്രിദിന അവധിക്കാല ക്യാമ്പിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഷാജു മോൾ എസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് അനില ശ്യാം അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ ഷെമീർ ഷൈൻ എസ് സ്വാഗതം പറഞ്ഞു.

സി.ആർ. സി കോ-ഓർഡിനേറ്റർ ദിവ്യാ ദാസ്. ഡി ആശംസകൾ അറിയിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ മേഖലകളിലുള്ള പ്രതിഭകളുടെ മാറ്റുരയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘വേനൽ മഴയും ചങ്ങാതിക്കൂട്ടവും ‘എന്ന ക്യാമ്പിന് തുടക്കം കുറിച്ചത്. പി.ടി.എ ഭാരവാഹികളായ ബബിത,രേവതി എന്നിവർ സംസാരിച്ചു. ഡോ: മനോജ് എസ് മംഗലത്ത് ‘അമ്മ അറിയാൻ അമ്മയെ അറിയാൻ ‘എന്ന വിഷയത്തെപ്പറ്റി ക്ലാസ് നയിച്ചു. കവിയും അധ്യാപകനുമായ
ഇളമ്പ ജയകുമാർ കവിയരങ്ങ് നയിച്ചു. സ്റ്റാഫ് സെക്രട്ടറി വീണപ്രിയ നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!