Search
Close this search box.

ആറ്റിങ്ങൽ നഗരസഭയിൽ 23 ഭവനങ്ങളുടെ താക്കോൽ വിതരണവും ഭക്ഷ്യകിറ്റു വിതരണവും, ഗൃഹപ്രവേശന ചടങ്ങും

IMG-20230504-WA0043

ആറ്റിങ്ങൽ നഗരസഭയിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ 565 കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 262 ഭവനങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ 100 ദിനകർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി 23 ഭവനങ്ങൾ കൂടി നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. ഈ ഭവനങ്ങളുടെ താക്കോൽ വിതരണച്ചടങ്ങും, അതിദാരിദ്രർക്കുള്ള ഭക്ഷ്യകിറ്റു വിതരണവും, പി. എം. എ. വൈ പദ്ധതിയുടെ ഗഡു വിതരണവും, ഒരു വീടിന്റെ ഗൃഹപ്രവേശന ചടങ്ങും ആറ്റിങ്ങൽ എം. എൽ. എ. ഒ എസ് അംബിക നിർവ്വഹിച്ചു.

നഗരസഭാ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ നജാം സ്വാഗതം ആശംസിച്ചു. മരാമത്തുകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ, സിപിഐഎം ആർ രാജു, കൗൺസിലർമാരായ സുഖിൽ, ബിനു, ലൈല ബീവി, സോഷ്യൽ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് ആസിഫ് തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി കെ എസ് അരുൺ നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!