ഗുരുശ്രേഷ്ഠാ അവാർഡ് എസ്എഫ്സി ഗ്രൂപ്പ് ചെയർമാൻ കെ മുരളിധരന്

eiKC3HZ19767

ആറ്റിങ്ങൽ: ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10-ാം വാർഷികവും ഗുരുശ്രേഷ്ഠാ അവാർഡ് ദാനവും 8 ന് ആറ്റിങ്ങലിൽ നടക്കും. ജീവിതം കൊണ്ടും കർമ്മം കൊണ്ടും ശ്രീനാരായണ സമൂഹത്തിന് ഊർജ്ജവും പ്രചോദനവും പകരുന്ന എസ്എഫ്സി ഗ്രൂപ്പ് വ്യവസായ ശൃംഗലയുടെ മാനേജിംഗ് ഡയരക്ടറും ചെയർമാനുമായ കെ മുരളിധരനാണ് ഇക്കുറി ഗുരുശ്രേഷ്ഠാ അവാർഡ് നൽകുന്നത്.

മെയ്‌ 8 ന് ഉച്ച കഴിഞ്ഞ് 2.30 ന് മാമം റോയൽ ക്ലബ് ആഡിറ്റോറിയത്തിൽ നടക്കുന്ന വാർഷിക സമ്മേളന ഉദ്ഘാടനവും ഗുരുശ്രേഷ്ഠാ അവാർഡ് വിതരണവും ശിവഗിരി ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് ആദരണീയ സച്ചിദാനന്ദ സ്വാമികൾ നിർവ്വഹിക്കും. അനുഗ്രഹ പ്രഭാഷണവും വിദ്യാഭ്യാസ അവാർഡ് വിതരണവും ശുഭാംഗനന്ദ സ്വാമികളും , ചികിത്സാ സഹായം ഡോ.കെ.കെ. മനോജനും നിർവ്വഹിക്കും. ട്രസ്റ്റ് ചെയർമാൻ അഡ്വ: ബാലസുബ്രഹ്മണ്യം അധ്യക്ഷത വഹിക്കും. അവാർഡിന് കെ മുരളീധരൻ മറുപടി പ്രസംഗം നടത്തും.

നഗരസഭ ചെയർ പേഴ്സൺ അഡ്വ.എസ് കുമാരി മുഖ്യപ്രഭാഷണം നടത്തും. ചലചിത്ര സംവിധായകൻ ആർ സുകുമാരൻ, മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുത്ത ഭാമി ദത്ത് എന്നിവരെ ചടങ്ങിൽ ആദരിക്കും. ഡോ. മോഹൻദാസ് , പൂജ ഇക്ബാൽ, ഡോ. പ്രഭു, എ മണി , തുടങ്ങിയവർ സംസാരിക്കും. ട്രസ്റ്റ് ജനറൽ സെക്രട്ടറി ആറ്റിങ്ങൽ കൃഷ്ണൻ കുട്ടി സ്വാഗതവും, വൈസ് ചെയർമാൻ വാമനപുരം സുരേഷ് നന്ദിയും പറയും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!