Search
Close this search box.

കിണർ വൃത്തിയാക്കാൻ ഇറങ്ങിയയാൾ വീണ് കാലൊടിഞ്ഞു, ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

eiTDMSV21310

കിഴുവിലം: കിണർ വൃത്തിയാക്കാൻ ഇറങ്ങിയയാൾ വീണ് കാലൊടിഞ്ഞു. കിഴുവിലം പഞ്ചായത്തിൽ കാട്ടുമുറാക്കൽ എന്ന സ്ഥലത്ത് 50 അടി താഴ്ചയും 5 അടി വ്യാസവും ആൾമറയുള്ളതുമായ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ പൊയ്കവിള സ്വദേശി ഉണ്ണി ( 32) എന്നയാൾ കാൽ തെറ്റി കിണറ്റിലകപ്പെട്ടു. കാലിന് ഒടിവ് പറ്റിയതിനാൽ എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു.

വിവരമറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ നിന്ന് ജീവനക്കാർ എത്തി. നെറ്റ്, റോപ്പ് എന്നിവയുടെ സഹായത്താൽ ഫയർ റസ്‌ക്യൂ ഓഫീസർ രാഗേഷ് കിണറ്റിലിറങ്ങി ഉണ്ണിയെ കരയ്ക്കെത്തിച്ച് ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ നജീമുദീൻ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!