അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഉജ്ജ്വല വിജയം; ആറ്റിങ്ങൽ ഗവ.ഐ.ടി.ഐയിൽ അനുമോദനയോഗവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

Attingal vartha_20261101_113544_0000

ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ദേശീയതലത്തിലും സംസ്ഥാനതലത്തിലും മികച്ച വിജയം കരസ്ഥമാക്കിയ ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുമായി കോൺവക്കേഷൻ സെറിമണി സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ എം.പ്രദീപിൻ്റെ അധ്യക്ഷതയിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.യിൽ വച്ച് നടന്ന യോഗം ആറ്റിങ്ങൽ എം.എൽ.എ. ഒ.എസ്. അംബിക ഉദ്ഘാടനം ചെയ്തു.

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിലെ ഒൻപത് ട്രെയിനികൾ ദേശീയതലത്തിലും ആറ് ട്രെയിനികൾ സംസ്ഥാനതലത്തിലും റാങ്കുകൾ നേടി സ്ഥാപനത്തിന് അഭിമാനമായി. വിജയികളായ ട്രെയിനികൾക്ക് എം.എൽ.എ. അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് മിനി കെ. സ്വാഗതം ആശംസിച്ചു. നഗരസഭ കൗൺസിലർ കെ. സതി, പി.ടി.എ. ഭാരവാഹികൾ, ജൂനിയർ അപ്രന്റിസ് അഡ്വൈസർ ടി.ഒ. ശ്രീകുമാർ, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ ജി.സാബു, അനിൽകുമാർ, ബോസ്.എൻ, ഷാ എൽ.ആർ, ട്രെയിനീസ് അഡ്വൈസർ സുരേഷ്.ജി.എസ്, സ്റ്റാഫ്‌ സെക്രട്ടറി അഭിജിത് രാജ് എന്നിവർ ആശംസകൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!