കുടുംബശ്രീ ചിറയിൻകീഴ് താലൂക്ക് തല കലോത്സവം അരങ്ങ് 2023 സംഘടിപ്പിച്ചു.

IMG-20230504-WA0076

കുടുംബശ്രീ ചിറയിൻകീഴ് താലൂക്ക് തല കലോത്സവം അരങ്ങ് 2023 സംഘടിപ്പിച്ചു. ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ആറ്റിങ്ങൽ നഗരസഭ ഉപാധ്യക്ഷൻ തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് കലാ മത്സരങ്ങൾ സംഘടിപ്പിച്ചത്. ചിറയിൻകീഴ് താലൂക്കിലെ 13 കുടുംബശ്രീ CDS കളിലെ അയൽക്കൂട്ടങ്ങളാണ് മത്സരങ്ങളിൽ മാറ്റുരച്ചത്. മൂന്ന് വേദികളിലായി നടന്ന കലാ മത്സരങ്ങളിൽ തിരുവാതിര, നാടൻപാട്ട്,ലളിതഗാനം,പദ്യം ചൊല്ലൽ, കുച്ചിപ്പുടി തുടങ്ങിയവയിൽ വിവിധ അയൽകൂട്ടങ്ങളിൽ നിന്നുള്ള വനിതകൾ പങ്കെടുത്തു. കഥാരചന, കവിതാചന, ചിത്രരചന തുടങ്ങിയവയിലും കുടുംബശ്രീ വനിതകൾ മാറ്റുരച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!