ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ വിവിധ ബ്ലോക്കുകളിൽ ഏഴ് റോഡുകൾക്ക് പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നിർമ്മാണത്തിന് 32.42 കോടി രൂപ അനുവദിച്ചതായി അഡ്വ. അടൂർ പ്രകാശ്. എം. പി അറിയിച്ചു. ആകെ ഏഴ് റോഡുകളിലായി 38.7 കിലോമീറ്റർ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് 32.42 കോടി രൂപ ലഭിച്ചിരിക്കുന്നത്. ഈ ഏഴു റോഡുകൾക്ക് തുക അനുവദിച്ചതോടെ പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ 15 റോഡുകളിൽ ഉൾപ്പെട്ട 78 കിലോമീറ്റർ റോഡുകൾക്ക് തുക അനുവദിച്ചതായും ഇതിൽ 38.9കിലോമീറ്റർ റോഡുകളുടെ നിർമ്മാണ പ്രവർത്തങ്ങൾ നടന്നു വരുന്നതായും എം. പി. അറിയിച്ചു.
ഇപ്പോൾ 32.42 കോടി രൂപ അനുവദിച്ച 38.7 കിലോമീറ്റർ ദൈർഘ്യമുള്ള ഏഴ് റോഡുകളുടെ ടെൻഡർ നടപടികൾ ഉടനെ നടത്തി രണ്ടു മാസത്തിനകം പണി ആരംഭിക്കുവാൻ കഴിയുമെന്നും എം. പി അറിയിച്ചു.
വെള്ളനാട് ബ്ലോക്കിൽ ഉൾപ്പെട്ട 4.27 കിലോമീറ്റർ നീളമുള്ള ചേട്ടിയമ്പാറ -അരുവിയോട് -മുരുക്കിൻമൂട് റോഡിന് 3.97 കോടി രൂപയും, ഇതേ ബ്ലോക്കിൽ ഉൾപ്പെട്ട 8.68 കിലോമീറ്റർ നീളമുള്ള തച്ചൻകോട് -വലിയവിള -കല്ലിയിൽ – നെട്ടുകൾ തേരി – പരുത്തിപള്ളി – കല്ലമം റോഡിന് 8.29 കോടി രൂപയും, പോത്തൻകോട് ബ്ലോക്കിലെ 4.75 കിലോമീറ്റർ നീളമുള്ള ശ്രീനാരായണപുരം – വാവറമ്പലം -കുന്നത്തു ക്ഷേത്രം റോഡിന് 3.80 കോടി രൂപയും, വാമനപുരം ബ്ലോക്കിലെ 5.35 കിലോമീറ്റർ നീളമുള്ള കുറ്റിമൂട് കാഞ്ഞിരംപാറ മേലാറ്റു മൂഴി റോഡിന് 4.63 കോടി രൂപയും, ഇതേ ബ്ലോക്കിൽ ഉൾപ്പെട്ട 5.08 കിലോമീറ്റർ നീളമുള്ള ഹാപ്പി ലാൻഡ് തലയൽ പിരപ്പൻകോട് റോഡിന് 3.29 കോടി രൂപയും, വാമനപുരം ബ്ലോക്കിൽ തന്നെ ഉൾപ്പെട്ട 5.35 കിലോമീറ്റർ നീളമുള്ള വലിയ കട്ടയ്ക്കാൽ കോട്ടു കുന്നം വാമനപുരം റോഡിന് 4.67 കോടി രൂപയും , കിളിമാനൂർ ബ്ലോക്കിൽ ഉൾപ്പെട്ട 4.44 കിലോമീറ്റർ നീളമുള്ള എം.ആർ.എൽ 26 തൊളിക്കുഴി – പുലിയം ചെറുനാരാങ്കോട് – കൊപ്പം -അടയമൺ റോഡിന് 3.75 കോടി രൂപയും ആണ് അനുവദിച്ചിട്ടുള്ളത്. ഇപ്പോൾ തുക അനുവദിച്ച 38.7 കിലോമീറ്റർ ദൈർഘ്യമുള്ള 7 റോഡുകളുടെ ടെൻഡർ നടപടികൾ ഉടനെ നടത്തി രണ്ടുമാസത്തിനകംപണി ആരംഭിക്കുവാൻ കഴിയുമെന്നും എം.പി അറിയിച്ചു.
ഇതിനു പുറമേ വെള്ളനാട് ബ്ലോക്കിൽ ഉൾപ്പെട്ട ആര്യനാട് -ആനന്ദേശ്വരം -കൊക്കേട്ടേല – വള്ളിമംഗലം – പാങ്കാവ് റോഡിന്റെ അനുമതിയ്ക്കായി ഡിപിആർ തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട് എന്നും ഒരു മാസത്തിനകം ഈ റോഡിനുള്ള അനുമതി ലഭിക്കുമെന്നും എം. പി അറിയിച്ചു.