മാരക ലഹരി വസ്തുവായ എംഡിഎംഎ കേരളത്തിലേക്ക് കടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

മാരക ലഹരിവസ്തുവായ എംഡിഎംഎ കേരളത്തിലേക്ക് കടത്തിയ കേസിലെ രണ്ടാം പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം ഇരുപത്തെട്ടാം മൈൽ സ്വദേശി ചരുവിള വീട്ടിൽ അൽ അമീൻ(26) ആണ് പള്ളിക്കൽ പോലീസിന്റെ പിടിയിലായത്.

വെട്ടിയറ ഭാഗത്ത് നിന്നും 10 മാസത്തിന് മുൻപ് പള്ളിക്കൽ പോലീസ് മാരക ലഹരിവസ്തുക്കളുമായി നാവായിക്കുളം സ്വദേശി അഖിൽ കൃഷ്ണൻ എന്ന യുവാവിനെ പിടികൂടിയിരുന്നു. തുടർന്ന് അഖിൽ കൃഷ്ണന്റെ ബാങ്ക് അക്കൌണ്ട്, മൊബൈൽ ഫോൺ കോണ്ടാക്ട് എന്നിവ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അൽ അമീൻ പോലീസിന്റെ പിടിയിലാകുന്നത്. അഖിൽ കൃഷണന് ബാംഗ്ലൂരിൽ നിന്നും ലഹരിവസ്തുക്കൾ എത്തിച്ചു കൊടുക്കുന്നത് അൽ അമീൻ ആയിരുന്നു.

തിരുവനന്തപുര റൂറൽ എസ്പി ശില്പയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി റാസിത്തിന്റെ നിർദ്ദേശാനുസരണം പള്ളിക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജേഷ് വി കെ,. എസ് ഐ, സാഹിൽ, ഡാൻസാഫ് ടീം അംഗങ്ങളായ ബിജു, ബിജുകുമാർ, വിനീഷ്, സുനിൽ രാജ് എന്നിവർ അടങ്ങിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!