വർഷങ്ങളായി മുടങ്ങിക്കിടന്ന ആയിരക്കണക്കിന് പരാതികൾ താലൂക്കുതലഅദാലത്തിൽ പരിഹരിച്ചു: ജി. സ്റ്റീഫൻ എം.എൽ.എ

IMG-20230511-WA0051

പലകാരണങ്ങളാൽ വർഷങ്ങളായി മുടങ്ങിക്കിടന്ന പൊതുജനങ്ങളുടെ ആയിരക്കണക്കിന് പരാതികൾ പരിഹരിക്കാൻ താലൂക്ക് അദാലത്തുകളിലൂടെ കഴിഞ്ഞതായി ജി സ്റ്റീഫൻ എം.എൽ.എ.സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 20 മുതല്‍ 27 വരെ കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന ഭക്ഷ്യ മേളയുടെ പ്രചാരണാര്‍ത്ഥം തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന വിളംബര ജാഥയുടെ അരുവിക്കര മണ്ഡലത്തിലെ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഒരു ജനകീയ സർക്കാർ എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കേരളത്തിലേത്. എല്ലാവർഷവും സർക്കാരിന്റെ പ്രവർത്തന റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. എല്ലാ വിമർശനങ്ങളെയും ഉൾക്കൊണ്ട് പരിഹരിക്കേണ്ട പരിഹരിച്ച് സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്റെ കേരളം പ്രദര്‍ശന വിപണന ഭക്ഷ്യ മേളയുടെ സന്ദേശവും കഴിഞ്ഞ രണ്ട് വര്‍ഷം അരുവിക്കര മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും അടങ്ങിയ വീഡിയോ പ്രദർശനവും വിളംബര ജാഥയുടെ ഭാഗമായി നടന്നു. ആര്യനാട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ ജില്ലാ പഞ്ചായത്തംഗം എ മിനി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഇന്ന് ( മെയ്‌ 12) തിരുവനന്തപുരം മണ്ഡലത്തിലെ വിളംബരജാഥയുടെയും വീഡിയോ പ്രദർശനത്തിന്റെയും ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വൈകുന്നേരം മൂന്നരയ്ക്ക് പേട്ട ഹൈസ്ക്കൂളിൽ നിർവഹിക്കും. വൈകുന്നേരം അഞ്ചിന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിളംബര ജാഥയിൽ വി കെ പ്രശാന്ത് എം.എൽ.എയും പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!