കല്ലമ്പലം : തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവറെ ആക്രമിച്ച യാത്രക്കാരനെ സഹയാത്രികർ കീഴ്പ്പെടുത്തി പോലീസിനെ ഏൽപ്പിച്ചു. നഗരൂർ സ്വദേശി ആസിഫ് ഖനെ(29)യാണ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അഴാംകോണത്തിനു സമീപം എത്തിയപ്പോൾ യാതൊരുവിധ പ്രകോപനവുമില്ലാതെ പെട്ടെന്ന് ഡ്രൈവറുടെ അടുത്തേക്ക് പോയി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണമേറ്റ് നിയന്ത്രണം വിട്ടെങ്കിലും ബസ് റോഡ് വശത്ത് നിർത്തി ഡ്രൈവർ വൻ അപകടം ഒഴിവാക്കി. തുടർന്ന് സഹ യാത്രികർ ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി കല്ലമ്പലം പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ മദ്യ ലഹരിയിൽ ആയിരുന്നെന്ന് മറ്റു യാത്രക്കാർ പറയുന്നു. കല്ലമ്പലം പോലീസ് തുടർനടപടികൾ സ്വീകരിച്ചു. പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി.