‘എം.എൻ സ്മാരക’ നവീകരണ ഫണ്ട് കൈമാറി.

IMG-20230513-WA0156

വർക്കല : സിപിഐ ചെറുന്നിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുടിയക്കോട്, കോവിൽ വിള, ചെറുന്നിയൂർ, പാലച്ചിറ എന്നീ ബ്രാഞ്ച് കമ്മിറ്റികൾ സമാഹരിച്ച എം.എൻ സ്മാരക നവീകരണ ഫണ്ട് ചെറുന്നിയൂർ ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സിപിഐ തിരുവനന്തപുരം ജില്ലാ അസി. സെക്രട്ടറി പള്ളിച്ചൽ വിജയന് ചെറുന്നിയൂർ എൽ.സി സെക്രട്ടറി എസ്. ബാലകൃഷ്ണൻ കൈമാറി. വി ശശി എം.എൽ.എ, കേരളാ ക്ഷീര കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.എം റൈസ്, ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി സി.എസ് ജയ ചന്ദ്രൻ, അസി. സെക്രട്ടറി ഡി. മോഹൻദാസ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ചെറുന്നിയൂർ ബാബു, ബ്രാഞ്ച് സെക്രട്ടറിമാരായ കോമളകുമാരി, റ്റി.ധനരാജ്, എം റാബിയ എന്നിവർ പങ്കെടുത്തു. പാലച്ചിറ ബ്രാഞ്ച് കമ്മിറ്റി സ്വരൂപിച്ച ഫണ്ട് ചെറുന്നിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ബാലകൃഷ്ണന് പാലച്ചിറ ബ്രാഞ്ച് സെക്രട്ടറി എം. റാബിയ നേരത്തെ നടന്ന ചടങ്ങിൽ കൈമാറി. പാലച്ചിറ ബ്രാഞ്ച് അസി. സെക്രട്ടറി എസ്. സുധർമ്മ, ബ്രാഞ്ച് ഭാരവാഹികളായ നൂറുദ്ദീൻ, സാംബശിവൻ എന്നിവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!