Search
Close this search box.

ആറ്റിങ്ങലിൽ ജനപ്രതിനിധികൾ ഉൾപ്പെടെ അച്ഛി ഹിന്ദി, ഗുഡ് ഇംഗ്ലീഷ് പരീക്ഷ എഴുതി

IMG-20230513-WA0057

ആറ്റിങ്ങൽ നഗരസഭ 2022-23 പദ്ധതി പ്രകാരം സംസ്ഥാന സാക്ഷരതാ മിഷന്റെ അച്ഛി ഹിന്ദി, ഗുഡ് ഇംഗ്ലീഷ് പരീക്ഷകൾ ജനപ്രതിനിധികൾ ഉൾപ്പെടെ 120 പേർ എഴുതി.
ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന അച്ഛി ഹിന്ദി പരീക്ഷ നഗരസഭാ വൈസ് ചെയർമാൻ തുളസീധരൻ പിള്ള പഠിതാവു കൂടിയായ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചറിന് ചോദ്യപേപ്പർ നൽകി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീജ പരീക്ഷാ ർത്ഥികൾക്ക് ആശംസകൾ പറഞ്ഞു.65 വയസ്സുള്ള അനിതകുമാരിയാണ് പരീക്ഷ എഴുതിയ മുതിർന്ന പഠിതാവ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലേയും ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലേയും അവനവഞ്ചേരി ഹൈസ്കൂളിലേയും ഗുഡ് ഇംഗ്ലീഷ് പരീക്ഷ അതാത് സ്കൂളിൽ നഗരസഭാ വൈസ് ചെയർമാൻ തുളസീധരൻ പിള്ള ചോദ്യപേപ്പർ നൽകി ഉദ്ഘാടനം ചെയ്തു

ഹെഡ്മാസ്റ്റർമാരായ അനിൽകുമാർ, നിമി, ഭാഷാ അധ്യാപകരായ ശ്രീകല, സാബു, സൂര്യ, ദിവ്യ, സുജ നോഡൽ പ്രേരക് മിനി രേഖ.ജിആർ , അസി. നോഡൽ ബിന്ദു കെആർ  തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!