കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

eiTP09H82736

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി കെ.ജി. ഹരികൃഷ്ണനെയും സെക്രട്ടറിയായി എസ്. രാജിത്തിനെയും നെയ്യാറ്റിൻകര ജെബിഎസ് സ്‌കൂളിൽ ചേർന്ന ജില്ലാസമ്മേളനം തെരഞ്ഞെടുത്തു. എസ്. ബിജുകുമാറാണ് ട്രഷറർ. ഷീലാകുമാരി, ജെ. ശശാങ്കൻ (വൈസ് പ്രസിഡന്റുമാർ), എസ്. സിനി, പി. പ്രദീപ് (ജോ. സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

വിവിധ വിഷയസമിതി കൺവീനർമാരായി അനിൽനാരായണര് (വിദ്യാഭ്യാസം), വി. ജിനുകുമാർ (ആരോഗ്യം), ബി. നാഗപ്പൻ (പരിസരം), അഡ്വ. വി.കെ. നന്ദനൻ (ജെൻഡർ), ഡോ. റൊസീന (ഉന്നത വിദ്യാഭ്യാസം) എന്നിവരെയും തെരഞ്ഞെടുത്തു. സമ്മേളനം ശാസ്ത്രജാഥയോടെ വൈകിട്ട് സമാപിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!