ചെറുന്നിയൂരിൽ കോൺഗ്രസ്‌ ആഹ്ലാദപ്രകടനം നടത്തി

IMG-20230514-WA0156

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ നേടിയ ഐതിഹാസിക വിജയത്തിൽ ചെറുന്നിയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനം നടത്തി. അമ്പിളിചന്ത ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ചെറുന്നിയൂർ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് മണ്ഡലം പ്രസിഡന്റ്‌ എസ്. ഓമനക്കുട്ടന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നേതാക്കളായ എം. ജഹാംഗീർ, ഡി. രാധാകൃഷ്ണൻ താന്നിമൂട്‌ എസ്. സജീവൻ, എം. തൻസീൽ, മനോജ്‌ രാമൻ, കാട്ടിൽ ജലാൽ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായ എഡ്മൻഡ് പെരേര, ശരത് ചന്ദ്രൻ, ഷേർലി ജെറോൺ, ജയപ്രകാശ്, താന്നിമൂട് എൻ. സന്തോഷ്‌,മനോഹരൻ, രണദേവ്,ആർ. സുദർശനൻ തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!