പഴയകുന്നുമ്മേൽ കാനാറ വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

IMG-20230514-WA0157

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് കാനാറ വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി അപർണയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ.ഗംഗാധര തിലകന്റെ അധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി (മുൻ ഡപ്യൂട്ടി സ്പീക്കർ) ഉദ്ഘാടനം ചെയ്തു.

കെപിസിസി മെമ്പർമാരായ എൻ സുദർശനൻ, വെഞ്ഞാറമൂട് ഇ.ഷംസുദീൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എ.ഷിഹാബുദ്ദീൻ, പി.സൊണാൾജ്, എൻ.ആർ.ജോഷി, ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് അംബി രാജ, ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി.ഗിരി കൃഷ്ണൻ, സ്ഥാനാർത്ഥി അപർണ, മണ്ഡലം പ്രസിഡന്റ്മാരായ അടയമൺ.എസ്.മുരളീധരൻ, എ.ആർ.ഷമീം, കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ.മനോജ്, പഞ്ചായത്തംഗങ്ങളായ ചെറുനാരകംകോട് ജോണി, ശ്യാംനാഥ്.എസ്, ഷീജ സുബൈർ, എം.ജെ.ഷൈജ, എസ്.രാജേന്ദ്രൻ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ആദേഷ് സുധർമ്മൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വി.ബി.വൈശാഖ് എന്നിവർ സംസാരിച്ചു. ബൂത്ത് പ്രസിഡന്റ് അഹദ്.എ.എൻ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!