മംഗലപുരം കാരമൂട് ജനമൈത്രി റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം നടന്നു.കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അജയകുമാർ സി. അധ്യക്ഷനായി. മംഗലപുരം സബ്ബ് ഇൻസ്പെക്ടർ ഷാലു മുഖ്യ അതിഥിയായി . വിവിധ പരീക്ഷകളിൽ വിജയികളായവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. സെക്രട്ടറി മനോജ് സ്വാഗതവും ബിജി ദേവരാജൻ നന്ദിയും പറഞ്ഞു. വാർഷികാഘോഷത്തിന്റെ ഭാഗമായി മെഡിക്കൽക്യാമ്പ്, കലാ കായിക പരിപാടികൾ, മെഗാ ഡാൻസ് ഈവന്റ് എന്നിവ നടന്നു.