Search
Close this search box.

ആറ്റിങ്ങലിൽ ദേശീയപാതയിലെ വെള്ളക്കെട്ട് അപകടങ്ങൾ പതിവാക്കുന്നു, മൗനം പാലിച്ച് അധികൃതർ

eiNSC8240975

ദേശീയപാത കടന്നുപോകുന്ന ആറ്റിങ്ങൽ പൂവൻപാറ ഭാഗത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. അപകട സാധ്യത ഏറിയ മേഖല കൂടിയാണിത്. വാമനപുരം നദിക്ക് കുറുകയുള്ള പൂവൻപാറ പാലത്തിന് സമീപത്തെ കൊടും വളവിലാണ് മഴപെയ്താൽ വെള്ളക്കെട്ട് ഉണ്ടാകുന്നത്. തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങൾ വെള്ളക്കെട്ട് കാണുമ്പോൾ സഡൻ ബ്രേക്കിടുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇന്നലെ രാവിലെ തിരുവനന്തപുരത്തേക്ക് പോയ കാർ ഈ ഭാഗത്തെ വെള്ളക്കെട്ട് കണ്ട് വെട്ടിത്തിരിക്കുന്നതിനിടയിൽ പാതയോരത്തെ കമ്പിവേലി ഇടിച്ചു തകർത്തു വലിയ അപകടമാണ് ഉണ്ടായത്. ഭാഗ്യവശാൽ ഡ്രൈവർക്ക് വലിയ പരിക്കുപറ്റിയില്ല. കാർ പൂർണമായും തകർന്നു. സമീപത്താണ് ഫയർ സ്റ്റേഷൻ. റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന്റെ മുൻഭാഗം വെള്ളക്കെട്ടായി മാറിയിട്ടുണ്ട്. വെള്ളക്കെട്ട് കാരണം ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് കടക്കാൻ സാധിക്കില്ല. അശാസ്ത്രമായ നിർമ്മാണമാണ് ഈ വെള്ളക്കെട്ടിൽ കാരണമെന്നാണ് പൊതുപ്രവർത്തകരും നാട്ടുകാരും പറയുന്നത്. നഗരസഭയ്ക്കും ജനപ്രതിനിധികൾക്കും നിരവധി പരാതികൾ നൽകിയെങ്കിലും ഇതുവരെ ഒരു നടപടി ഉണ്ടായിട്ടില്ല. പുലർച്ചെ നടന്ന അപകടത്തെക്കുറിച്ച് സമീപത്തെ പോലീസ് സ്റ്റേഷനിലും അധിക വിവരം ഒന്നും ലഭിച്ചില്ല. ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്.ഈ ഭാഗത്ത് കാൽനട പോലും ദുസഹമാണ്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ പ്രശ്നത്തിന് അടിയന്തരമായി ഒരു പരിഹാരം കാണേണ്ടതുണ്ട്.                                                      Also Read : ആറ്റിങ്ങൽ പൂവൻപാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്, മരണക്കെണിയൊരുക്കി റോഡിലെ വെള്ളക്കെട്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!