കാട്ടാക്കടയിൽ ബൈക്കില്‍ എത്തിയ സംഘം വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചു കടന്നു

n4998661341684152646398f415804592ce309766ae103b4c3179261e93cc4eb83824907ed24a1a887392a0

കാട്ടാക്കട : ബൈക്കില്‍ എത്തിയവര്‍ വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചു കടന്നു. കാട്ടാക്കട പന്നിയോട് കുളവുപാറ കിഴക്കേക്കര വീട്ടില്‍ ഗോമതി (61)യുടെ മാലയാണ് ബൈക്കില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം പൊട്ടിച്ച്‌ കടന്നത്.പള്ളിയില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന ഗോമതിയുടെ പിന്നാലെ എത്തിയ ബൈക്ക് കുളവു പാറയില്‍ വിജനമായ വഴിയില്‍ വച്ച്‌ അടുത്ത് നിറുത്തുകയും പിന്നില്‍ ഇരുന്ന ആള്‍ അപ്രതീക്ഷിതമായി ഗോമതിയുടെ മുന്നില്‍ ചാടി രണ്ടു കൈകൊണ്ടും മാല പൊട്ടിച്ചു എടുക്കുകയായിരുന്നു. നിലവിളികേട്ട് പ്രദേശ വാസികള്‍ എത്തിയപ്പോള്‍ മോഷ്ടാക്കള്‍ ബൈക്കില്‍ കയറി കടന്നു കളഞ്ഞു.

എന്താണ് സംഭവിച്ചത് എന്ന് മനസിലാകുമ്ബോഴേക്കും കള്ളന്മാര്‍ രണ്ടു പവന്‍ മാലയും ലോക്കെറ്റുമായി കടന്നു. തുടര്‍ന്ന് സമീപത്തെ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതുള്‍പ്പെടെ കാട്ടാക്കട പോലീസില്‍ പരാതി നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!