സർക്കാരിന്റെ രണ്ടാം വാർഷികം : വർക്കല മണ്ഡലം പൊതുയോഗം സംഘടിപ്പിച്ചു

IMG-20230515-WA0020

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി വർക്കല മണ്ഡലം സംഘടിപ്പിച്ച പൊതുയോഗം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

സ്ഥായിയായ വികസന മാതൃകയായി എൽ ഡി എഫ് പ്രകടനപത്രിക മാറിയെന്നും വിദ്യാഭ്യാസമേഖലയിൽ ഉൾപ്പെടെ കേരളത്തിന്റെ എല്ലാ മേഖലയിലും സർക്കാർ സമഗ്രവികസനപ്രവർത്തനങ്ങൾ നടത്തി വരികയാണെന്നും മന്തി പറഞ്ഞു. തൊഴിലാളി എന്നൊരു അജണ്ട പോലുമില്ലാത്ത നിലപാടാണ് കേന്ദ്രസർക്കാരിന്റെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില മുഖ്യധാരാ മാധ്യമങ്ങൾ സർക്കാരിന്റെ നേട്ടങ്ങൾ പൊതു ജനങ്ങളിൽ എത്തിക്കുന്നതിന് വിമുഖത കാണിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറി അഡ്വ വി ജോയ് എം എൽ എ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യം ഒരുക്കികൊണ്ട് മുന്നേറാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വി മണിലാൽ സ്വാഗതം ആശംസിച്ച യോഗത്തിൽ എൽഡിഎഫ് നേതാക്കളായ വിപി ഉണ്ണികൃഷ്ണൻ, അഡ്വ. ബി രവികുമാർ, ബിപി മുരളി, സജീർ രാജകുമാരി, എസ് ഷാജഹാൻ, മടവൂർ അനിൽ, വി രഞ്ജിത്ത്, സിപിഎം വർക്കല ഏരിയ സെക്രട്ടറി എംകെ യുസഫ്, കെ എം ലാജി, സ്മിതാ സുന്ദരേശൻ , മടവൂർ സലിം, പ്രേംജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!