വാഹനമോഷണ സംഘത്തിലെ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേർ വർക്കല പോലീസിന്റെ പിടിയിൽ

eiUZ5LP69352

കേരളത്തിനകത്തും പുറത്തുമായി നിരവധി വാഹനമോഷണ കേസുകളിലെ പ്രതിയായ വർക്കല മേൽവെട്ടൂർ പുതുവൽ പുത്തൻ വീട്ടിൽ രാജേന്ദ്രൻ മകൻ വിഷ്ണു (30), കല്ലമ്പലം മാവിനോട് പുതുവൽവിള വീട്ടിൽ പ്രകാശ് കുമാർ മകൻ കൃഷ്ണകുമാർ(27) എന്നിവരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.

കേരളത്തിനകത്തും പുറത്തുമായി 36 മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായ വിഷ്ണു. വിവിധ സ്റ്റേഷനുകളിൽ 6 മോഷണകേസുകളിൽ പ്രതിയാണ് കൃഷ്ണകുമാർ.വാഹനമോഷണവുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിച്ചു വരുന്ന ഘട്ടത്തിലാണ് പ്രതികൾ വർക്കല പോലീസിന്റെ പിടിയിലായത്.

തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവി ഡി ശില്പ ഐപിഎസ്, വർക്കല ഡിവൈഎസ്പി സിജെ മാർട്ടിൻ എന്നിവരുടെ നിർദ്ദേശാനുസരണം വർക്കല എസ് ഐ അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ ഫ്രാങ്കിളിൻ, എ എസ് ഐ മാരായ മനോജ്, ബിജുകുമാർ, സിപിഒ മാരായ ഷജീർ,നിജിമോൻ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!