Search
Close this search box.

നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരെയും പരിശീലനങ്ങളിൽ പങ്കെടുപ്പിക്കണം – കെ.പി.എസ്.ടി.എ.

eiXP2FS50729

എയ്ഡഡ് സ്കൂളുകളിൽ നിയമനാംഗീകാരം ലഭി ക്കാതെ ജോലിചെയ്യുന്ന അധ്യാപകരെയും അവധിക്കാല പരിശീലനങ്ങളിൽ പങ്കെടുപ്പിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സർക്കാറിന്റെ അലംഭാവം കാരണം 2016 മുതൽ നിയമനാംഗീകാരം ലഭിക്കാതെ ഒട്ടേറെ അധ്യാപകരാണ് സ്കൂളുകളിൽ പഠിപ്പിക്കുന്നതെന്ന് കമ്മിറ്റി പറഞ്ഞു. ഈ അധ്യാപകരെ ഒഴിവാക്കുന്നതുകാരണം പരിശീലനത്തിന്റെ ഗുണം കുട്ടികൾക്ക് ലഭിക്കാതെ വരുന്നു. നിയമനാംഗീകാരം ലഭിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കഴിഞ്ഞ വർഷത്തെ ഫിക്സേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള ആർജവം സർക്കാർ കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഉപജില്ലാ പ്രസിഡന്റ് റ്റി.യു. സഞ്ജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ആർ. ശ്രീകുമാർ, എൻ. സാബു, ജില്ലാ പ്രസിഡന്റ് പ്രദീപ് നാരായണൻ, വി.പി.സുനിൽകുമാർ, സി.എസ്. വിനോദ്, വി. വിനോദ്, ഒ.ബി. ഷാബു, ആർ.എസ്. ലിജിൻ, പി. രാജേഷ്, ആർ.എ. അനീഷ് എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!