കെ സ്റ്റോറിന്‍റെ വർക്കല താലൂക്ക് തല ഉദ്ഘാടനം നടന്നു

IMG-20230516-WA0248

കെ സ്റ്റോറിന്‍റെ വർക്കല താലൂക്ക് തല ഉദ്ഘാടനം ഹരിഹരപുരത്ത് സ്ഥിതി ചെയ്യുന്ന 42 ആം നമ്പർ റേഷൻ കടയിൽ വച്ച് വർക്കല എംഎൽഎ അഡ്വ വി. ജോയ് അവർകൾ നിർവഹിച്ചു. നാട്ടിൻപുറത്തെ ജനങ്ങൾക്ക് സ്മാർട്ട് കാർഡുകളുടെ സഹായത്തോടെ പതിനായിരം രൂപ വരെയുള്ള മിനി ബാങ്കിംഗ് സൗകര്യവും, യൂട്ടിലിറ്റി പെയ്മെന്റ് സർവീസ്, ചോട്ടു ഗ്യാസ് വിതരണം, മിൽമ ഉൽപ്പന്നങ്ങൾ, ശബരി ബ്രാൻഡ് ഉൽപ്പന്നങ്ങൾ, ഓൺലൈൻ ഇതര സർവീസുകൾ ലഭ്യമാക്കുന്ന കോമൺ സർവീസ് സെന്റർ എന്നിവ ലഭ്യമാക്കിയാണ് റേഷൻ കടകൾ കെ സ്റ്റോറുകൾ ആക്കി മാറ്റിയിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അറിയിച്ചു.

ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ അധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കല താലൂക്ക് സപ്ലൈ ഓഫീസർ വി ബൈജു സ്വാഗതവും ഇലകമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജു രാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലേഖ, സുനു സുദേവ്, സിപിഎം ഇലകമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇക്ബാൽ, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുജാതൻ എന്നിവർ ആശംസകളും റേഷൻ ഇൻസ്പെക്ടർ സീന കൃതജ്ഞതയും രേഖപ്പെടുത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!