കടവിളയിൽ വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് തീ പടർന്ന് നാശനഷ്ടം

eipngG157332

കടവിളയിൽ വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് തീ പടർന്ന് നാശനഷ്ടം.കടവിള പുല്ലു വിളാകത്തിൽ നാണി നിവാസിൽ സത്യശീലന്റെ വീട്ടിൽ ഫ്രിഡ്ജിൽ നിന്ന് തീ പടർന്ന് പിടിച്ച് സാധന സാമഗ്രികൾ ഭാഗികമായി കത്തി നശിച്ചു. വീട്ടിൽ ഉണ്ടായിരുന്ന ഗിരിജയ്ക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഇന്ന് രാവിലെ 11.45ഓടെയാണ് സംഭവം.

ആറ്റിങ്ങൽ നിന്നെത്തിയ ഫയർ ആന്റ് റസ്ക്യൂ സേനാംഗങ്ങൾ എത്തി തീ കെടുത്തുകയും കൂടുതൽ അപകടങ്ങൾ ഒഴിവാക്കുകയും ചെയ്തു. അടുക്കളക്കകത്ത് ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും ഫയർഫോഴ്സ് സമയാേചിതമായി ഇടപെട്ടതിനാൽ വലിയ അപകടങ്ങൾ ഒഴിവായി. സ്റ്റേഷൻ ഓഫീസർ ജിഷാദിന്റെ നേതൃത്വത്തിലായിരുന്നു അഗ്നിശമന പ്രവർത്തനങ്ങൾ നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!